2015 ൽ മുൻ എം. എൽ. എ കെ. ജെ. ചാക്കോ രചിച്ച പുത്തൻ പുരാണം, മുൻ നിയമസഭാസാമാജികൻ്റെ ഓർമ്മക്കുറിപ്പ് എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകത്തിൻ്റെ ഉള്ളടക്കം രാഷ്ട്രീയം മാത്രമല്ലെന്നും കളിയും കാര്യവും കലർത്തി പറയുന്ന ഒരു കാരണവരുടെ സത്യസന്ധതയും രസികത്വവും, ലാളിത്യവും ഈ പുസ്തകത്തിൻ്റെ മാറ്റുകൂട്ടുന്നുവെന്ന് ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ
- രചന: സ്കറിയാ സക്കറിയ
- പ്രസാധകർ: Media House, Calicut
- അച്ചടി: EMBER Society, Kuthiravattam.
- താളുകളുടെ എണ്ണം: 3
- സ്കാൻ ലഭ്യമായ ഇടം: കണ്ണി