2015 ൽ എം. എം. ശ്രീധരൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച തിന്മയുടെ ഇതിഹാസം അഥവാ ഇട്ടിക്കോരയുടെ പ്രതിയാത്രകൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഫ്രാൻസിസ് ഇട്ടിക്കോര – ബഹളസന്തോഷം പകരുന്ന വെടിവട്ട നോവൽ എന്ന അവലോകന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഫ്രാൻസിസ് ഇട്ടിക്കോര എന്ന ടി ഡി രാമകൃഷ്ണൻ്റെ നോവലിനെ വിവിധ കോണുകളിലൂടെ സമീപിക്കുന്ന പതിനാലു പഠനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. അതിൽ സ്കറിയ സക്കറിയ എഴുതിയ പഠനമാണ് ഇത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഫ്രാൻസിസ് ഇട്ടിക്കോര – ബഹളസന്തോഷം പകരുന്ന വെടിവട്ട നോവൽ
- രചന: സ്കറിയാ സക്കറിയ
- പ്രസാധകർ: D.C. Books, Kottayam
- അച്ചടി: Repro India Ltd.
- താളുകളുടെ എണ്ണം: 9
- സ്കാൻ ലഭ്യമായ ഇടം: കണ്ണി