2010 ൽ പ്രസിദ്ധീകരിച്ച ഫ്രാൻസിസ് കണിച്ചിക്കാട്ടിൽ രചിച്ച ക്രൈസ്തവ വിശ്വാസം ഭാരതീയ സംസ്കൃതിയിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സീറോ മലബാർ സഭ സ്വീകരിക്കേണ്ട ഭാഷകളുടെ സാംസ്കാരികാനുരൂപണമാണ് ഈ പുസ്തകത്തിലെ പത്ത് ലേഖനങ്ങളിലെ പ്രതിപാദ്യവിഷയം. വിശ്വാസം ആഘോഷിക്കുന്ന ജനതയുടെ ദൈവിക കലായായ ലിറ്റർജി ജനത്തിൻ്റെ താളവും, സംഗീതവും, കവിതയും, കഥയും, ആട്ടവും. പാട്ടും, നിറവും, മണവും, ഭാഷയും, ചിന്തയും ചേരുന്നതാകണമെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ക്രൈസ്തവ വിശ്വാസം ഭാരതീയ സംസ്കൃതിയിൽ
- രചന:Francis Kanichikattil
- പ്രസിദ്ധീകരണ വർഷം: 2010
- താളുകളുടെ എണ്ണം: 92
- അച്ചടി: Vani Printings, Kochi
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി