2008-ൽ പ്രസിദ്ധീകരിച്ച ഓർമ്മകൾ ഉണ്ടായിരിക്കണം – എ.വി.സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കരിവെള്ളൂർ- സുവർണ്ണ ജൂബിലി സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2008 – ഓർമ്മകൾ ഉണ്ടായിരിക്കണം – എ.വി.സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കരിവെള്ളൂർ- സുവർണ്ണ ജൂബിലി സ്മരണിക
സർക്കാർ വിദ്യാലയമായ കരിവെള്ളൂർ എ.വി. സ്‌മാരക ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്‌കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്‌മരണികയാണിത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റു സാംസ്കാരിക രംഗത്തുള്ളവർ എന്നിവരുടെ ആശംസകൾ, അര നൂറ്റാണ്ടിൻ്റെ സ്കൂൾ ചരിത്രം, പഠനേതര പ്രവർത്തനങ്ങളിലെ നേട്ടങ്ങൾ, കരിവെള്ളൂരിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ലേഖനങ്ങൾ, പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളുടെചിത്രങ്ങൾ, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും മനോഹരങ്ങളായ കുറിപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു ഈ സ്മരണികയിൽ.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഓർമ്മകൾ ഉണ്ടായിരിക്കണം – എ.വി.സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കരിവെള്ളൂർ- സുവർണ്ണ ജൂബിലി സ്മരണിക
- പ്രസിദ്ധീകരണ വർഷം: 2008
- താളുകളുടെ എണ്ണം: 146
- അച്ചടി: Co-operative Press, Kannur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി