2007 ൽ എസ്. വി. വേണുഗോപൻ നായർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച മലയാള ഭാഷാചരിത്രം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മിഷണറി ഗദ്യം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രിസ്തുമത പ്രചാരണത്തിൻ്റെ ഭാഗമായുണ്ടായ രചനകളാണ് മിഷണറി ഗദ്യകൃതികൾ. പാശ്ചാത്യ മിഷണറിമാരും അവരുടെ മാർഗ്ഗദർശനം ലഭിച്ച നാട്ടുകാരും രചിച്ച കൃതികൾ ഈ ഗണത്തിൽ പെടുന്നവയാണ്. മിഷണറി ഗദ്യം മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകളും, സാധ്യതകളും വിലയിരുത്തുകയാണ് ലേഖകൻ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മിഷണറി ഗദ്യം
- രചന: സ്കറിയാ സക്കറിയ
- പ്രസാധകർ: Malu Ben Publications, Trivandrum
- അച്ചടി: S.B.Press P Ltd. Trivandrum
- താളുകളുടെ എണ്ണം: 11
- സ്കാൻ ലഭ്യമായ ഇടം: കണ്ണി