2005-ൽ പ്രസിദ്ധീകരിച്ച, ഫാദർ അലോഷ്യസ് ഡി. ഫെർണാൻ്റസ് എഴുതിയ കറുത്ത കുർബ്ബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഫാദർ അലോഷ്യസ് ഡി. ഫെർണാൻ്റസ് എഴുതിയ ജീവിതകഥയാണ് കറുത്ത കുർബ്ബാന. പരമ്പരാഗത ക്രൈസ്തവ കുടുംബസാഹചര്യത്തിൽ ജനിച്ചുവളർന്ന ഗ്രന്ഥകാരൻ, ദൈവശാസ്ത്രത്തിൻ്റെ അടിത്തറയിൽ വേരൂന്നി നിന്നുകൊണ്ട് യേശുവിൻ്റെ യഥാർത്ഥപാത കണ്ടെത്താൻ ശ്രമിക്കുകയും സധൈര്യം സഭയെയും സമൂഹത്തെയും തന്നെത്തന്നെയും അഭിമുഖീകരിക്കുകയും ചെയ്യുന്നു. മതചിഹ്നങ്ങൾ മനുഷ്യജീവിതത്തിലെ സംഘർഷങ്ങളെയും രാഷ്ട്രീയ–സാമൂഹിക അധികാരബന്ധങ്ങളെയും എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ മുഖ്യ ചർച്ച. ‘കുർബാന’ എന്ന മതചിഹ്നത്തെ സാമൂഹിക–സാംസ്കാരിക അർത്ഥതലങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട്, അധികാരം, പീഡനം, ത്യാഗം, മനുഷ്യവേദന തുടങ്ങിയ വിഷയങ്ങൾ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കറുത്ത കുർബ്ബാന
- രചന: Aloysius D. Fernandez
- പ്രസിദ്ധീകരണ വർഷം: 2005
- താളുകളുടെ എണ്ണം: 253
- അച്ചടി: Nambothil Offset Printers, Mavelikkara
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
