2004ൽ ചാവറയച്ചൻ്റെ 200-ാം ജന്മശതാബ്ദി വർഷത്തിൽ ദീപിക പബ്ലിക്കേഷൻസ് പുറത്തിറക്കിയ ചാവറയച്ചൻ എന്ന പ്രത്യേക സുവനീറിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ചാവറയച്ചനുമായി ബന്ധപ്പെട്ടും CMI സന്ന്യാസ സഭയുമായി ബന്ധപ്പെട്ടും പ്രമുഖവ്യക്തികൾ എഴുതിയ നിരവധി ശ്രദ്ധേയ ലേഖനങ്ങൾ ഈ സുവനീറിൽ ഉണ്ട്. അതോടൊപ്പം നിരവധി ചിത്രങ്ങളും ഈ പ്രത്യേേക പതിപ്പിൻ്റെ ഭാഗമാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ചാവറയച്ചൻ
- പ്രസിദ്ധീകരണ വർഷം: 2004
- താളുകളുടെ എണ്ണം: 196
- പ്രസാധനം: Rashtra Deepika Ltd., Kottayam
- അച്ചടി: Rajhans Enterprises, Bangalore
- സ്കാൻ ലഭ്യമായ ഇടം: കണ്ണി