2002ൽ ചങ്ങനാശ്ശേരി ക്ലബ്ബിൻ്റെ ആസ്ഥാനമന്ദിരശിലാ സ്ഥാപനത്തിനോടനുബന്ധിച്ച് പുറത്തിറങ്ങിയ മുന്നരങ്ങ് – ചങ്ങനാശ്ശേരി ക്ലബ്ബ് സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1997 ൽ സ്ഥാപിതമായ ചങ്ങനാശ്ശേരി ക്ലബ്ബിൻ്റെ പ്രസിദ്ധീകരണമായ മുന്നരങ്ങിൻ്റെ രണ്ടാം ലക്കമായാണ് ഈ സ്മരണിക പുറത്തിറക്കിയത്. ക്ലബ്ബ് തുടങ്ങി അഞ്ചാം വർഷത്തിൽ, ഒരു സാംസ്കാരിക സംഘടനയെന്ന നിലയിൽ ക്ലബ്ബ് നടത്തിയ പരിപാടികളുടെ വിശദ വിവരങ്ങളും, ചിത്രങ്ങളും, മറ്റു സാഹിത്യ സൃഷ്ടികളും ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്കറിയ സക്കറിയ എഴുതിയ ഉരുവിടേണ്ട സമുദായ സൗഹാർദ്ദത്തിൻ്റെ പാഠങ്ങൾ എന്ന ലേഖനവും സ്മരണികയിൽ ചേർത്തിട്ടുണ്ട്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: മുന്നരങ്ങ് – ചങ്ങനാശ്ശേരി ക്ലബ്ബ് സ്മരണിക
- പ്രസിദ്ധീകരണ വർഷം: 2002
- താളുകളുടെ എണ്ണം: 68
- പ്രസാധകർ: Changanassery Club
- അച്ചടി: Anchanadan Offset, Changanassery
- സ്കാൻ ലഭ്യമായ ഇടം: കണ്ണി