കേരള ജസ്യൂറ്റ് സൊസൈറ്റി പ്രസിദ്ധീകരണമായ കേരള ജസ്വീറ്റിൻ്റെ 2000 ഡിസംബർ ലക്കത്തിലെ വീക്ഷണം പംക്തിയിൽ സ്കറിയ സക്കറിയ എഴുതിയ ഈശോ സഭ – ഭാവിയുടെ ഓർമ്മ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജനാധിപത്യപരവും, വൈവിധ്യപൂർണ്ണവുമായി വികാസം പ്രാപിക്കുന്ന പുതിയ ആഗൊളവൽകൃത സമൂഹത്തിൽ ക്രിസ്തുവിൻ്റെ സാക്ഷികളായ ഈശോ സഭക്കാർക്ക് എന്തെല്ലാം ചെയ്യൻ കഴിയും എന്ന ആലോചനയാണ് ലേഖന വിഷയം. ഇൻഫർമേഷൻ യുഗത്തിൽ വിജ്ഞാനം ഒരു ന്യൂനപക്ഷത്തിൻ്റെ കുത്തകയായി തീരുന്ന സന്ദർഭത്തിൽ ഭാരതത്തിൽ മത വിദ്യാഭ്യാസത്തിലും പൊതുവിദ്യാഭ്യാസത്തിലും ഉജ്വല മാതൃകകൾ സൃഷ്ടിച്ചിട്ടുള്ള സന്യാസ സഭയായ ഈശോസഭക്ക് വരും നൂറ്റാണ്ടിൽ വിദ്യാഭ്യാസം ദരിദ്രർക്കും സാധ്യമാക്കും വിധം ഒരു കർമ്മ ബന്ധം ഉണ്ടാകട്ടെയെന്ന് ലേഖനം ആശംസിക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഈശോ സഭ – ഭാവിയുടെ ഓർമ്മ
- രചന: സ്കറിയ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 2000
- അച്ചടി: Data Print, Calicut
- താളുകളുടെ എണ്ണം: 5
- സ്കാൻ ലഭ്യമായ ഇടം: കണ്ണി