1999-ൽ പ്രസിദ്ധീകരിച്ച, ഭരണകൂടവും സംസ്കാരവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1999-ൽ തിരുവനന്തപുരം കനകക്കുന്നിൽ വെച്ചു നടന്ന സാംസ്കാരികോത്സവം-99 ൻ്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട സെമിനാർ പ്രബന്ധമാണ് ഇത്. പി. ഗോവിന്ദപ്പിള്ള ആണ് പ്രബന്ധം അവതരിപ്പിച്ചത്. സ്റ്റേറ്റ് (ഭരണകൂടം), ഗവണ്മെൻ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം ഇതിൽ വ്യക്തമാക്കുന്നു. സംസ്കാരം എന്നത് വെറും കലയോ സാഹിത്യമോ മാത്രമല്ല, മറിച്ച് മനുഷ്യൻ്റെ ധാർമ്മിക വിശ്വാസങ്ങളും മൂല്യബോധവും ആചാരങ്ങളും ബന്ധപ്പെട്ട ഒന്നാകുന്നു. സംസ്കാരം വിനോദത്തിൻ്റെ പരിധിയിൽ ഒതുങ്ങുന്ന ഒന്നല്ല, അത് ഭരണകൂടം, അധികാരം, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രക്രിയയാണ്. മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഭാഗങ്ങൾ ആയി പുസ്തകത്തെ തിരിച്ചിരിക്കുന്നു. കല, സാഹിത്യം, സിനിമ, ജനകീയ കലകൾ എന്നിവയെ ഭരണനയങ്ങളും സാമൂഹികഘടനകളും എങ്ങനെ സ്വാധീനിക്കുന്നു എന്ന ചിന്ത കൂടി ഈ പ്രബന്ധത്തിലൂടെ കടന്നു പോവുമ്പോൾ കാണാൻ കഴിയും
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് :ഭരണകൂടവും സംസ്കാരവും
- പ്രസിദ്ധീകരണ വർഷം: 1999
- താളുകളുടെ എണ്ണം: 31
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
