1997ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

നമ്മുടെ സമ്പദ്ഘടനയെ നിലനിർത്തുന്ന തരത്തിൽ വിദേശനാണ്യം നേടിത്തരുന്ന മറുനാടൻ മലയാളികളുടെ ക്ഷേമവും, സുസ്ഥിരതയും ഉറപ്പാക്കുന്ന വിദേശ മലയാളി വകുപ്പും, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും സംയുക്തമായി നടത്തുന്ന പ്രവാസി സുരക്ഷാ ഇൻഷ്വറൻസ് പദ്ധതിയെ കുറിച്ചുള്ള വിശദീകരണമാണ് ഈ ബുള്ളറ്റിൻ.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം
- പ്രസിദ്ധീകരണ വർഷം: 1997
- താളുകളുടെ എണ്ണം: 40
- അച്ചടി: Government Press, Mannathala
- സ്കാൻ ലഭ്യമായ ഇടം: കണ്ണി