1996 – വിഷയാവതരണരേഖ

1996 ൽ POC Kochi പ്രസിദ്ധീകരിച്ച വിഷയാവതരണരേഖ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1996 - വിഷയാവതരണരേഖ
1996 – വിഷയാവതരണരേഖ

ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിളിച്ചുകൂട്ടിയ ഏഷ്യക്കുവേണ്ടിയുള്ള മെത്രാന്മാരുടെ സവിശേഷ സിനഡ് സമ്മേളനത്തിൻ്റെ തയ്യാറെടുപ്പിൻ്റെ ഭാഗമായി ചർച്ച ചെയ്യേണ്ട പ്രമേയത്തിൻ്റെ കരടു രേഖയുടെ മലയാള പരിഭാഷയാണ് ഈ പുസ്തകം. വത്തിക്കാനിൽ നിന്ന് ജനറൽ സെക്രട്ടേറിയറ്റ് ആണ് ഈ പ്രമേയാവതരണരേഖ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് ചേർത്തിട്ടുള്ള ചോദ്യങ്ങൾ വിചിന്തനത്തിനും പ്രത്യുത്തരത്തിനുമുള്ളതാണ്. ഏഷ്യയിലെ പ്രേഷിത പ്രവർത്തനം, സഭൈക്യപ്രവർത്തനങ്ങൾ, സാംസ്കാരികാനുരൂപണം, എന്നീ ജീവത്പ്രധാനങ്ങളായ വിഷയങ്ങളെ പറ്റി ഇത് പ്രതിപാദിക്കുന്നു. ഏഷ്യയിലെ പ്രേഷിതവൃത്തിയുടെ ഒരു ലഘുചിത്രവും, ഭാവിയെപറ്റിയുള്ള സൂചനകളും ഇതിൽ അടങ്ങിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: വിഷയാവതരണരേഖ
  • പ്രസിദ്ധീകരണ വർഷം: 1996
  • താളുകളുടെ എണ്ണം: 100
  • അച്ചടി: Vibgyor Print
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *