1996ൽ സി. കെ മൂസ്സത് രചിച്ച വൈക്കത്ത് പാച്ചുമൂത്തത് എന്ന ബഹുമുഖപ്രതിഭയുടെ ജീവചരിത്രമായ വൈക്കത്ത് പാച്ചുമൂത്തത് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സംസ്കൃതത്തിലും, മലയാളത്തിലുമുള്ള അനേകം പുസ്തകങ്ങളുടെ രചയിതാവ്, ആദ്യത്തെ തിരുവിതാംകൂർ ചരിത്രകാരൻ, മലയാള വ്യാകരണം ആദ്യമായി രചിച്ച കേരളീയൻ, ജ്യോതിഷികൻ, ഭിഷഗ്വരൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച വ്യക്തിയാണ് വൈക്കത്ത് പാച്ചുമൂത്തത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വൈക്കത്ത് പാച്ചുമൂത്തത്
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1996
- താളുകളുടെ എണ്ണം: 102
- അച്ചടി: Jawahar Balbhavan Art Press, Thiruvananthapuram
- സ്കാൻ ലഭ്യമായ ഇടം: കണ്ണി