1993 -ൽ ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ രചിച്ച ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പി. കേശവൻ നായരുടെ “ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും” എന്ന കൃതി, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും മാർക്സിസ്റ്റ് ഭൗതികവാദവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്. പുരാതന കാലം മുതൽ ആധുനിക കാലം വരെയുള്ള ദ്രവ്യത്തിൻ്റെ ശാസ്ത്രീയ മാറ്റങ്ങളെ ദാർശനികമായി പരിശോധിക്കുന്ന ഈ പുസ്തകം, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ശാസ്ത്രം നൽകുന്ന കരുത്തിനെ വ്യക്തമാക്കുന്നു. സങ്കീർണ്ണമായ പ്രപഞ്ച തത്വങ്ങളെ ലളിതമായ മലയാളത്തിൽ അവതരിപ്പിച്ചു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. ദ്രവ്യസങ്കൽപത്തിൻ്റെ വികാസവും പരിണാമവും ഭൗതികശാസ്ത്രങ്ങളുടെയും ദർശനത്തിൻ്റെയും വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ദർശനത്തിൻ്റെ സ്വാധീനത്താലാണ് ഭൗതികശാസ്ത്രങ്ങൾ വികസിച്ചത്, അതേസമയം ദർശനത്തിൻ്റെ വികാസത്തിൽ ഇവ രണ്ടിൻ്റെയും സ്വാധീനം പ്രകടവുമാണ്. ദ്രവ്യസങ്കൽപം പരസ്പരബന്ധത്തിലൂടെയും സ്വാധീനത്തിലൂടെയും എപ്രകാരമാണ് പരിണമിച്ചതെന്ന് ഈ ലഘുലേഖയിൽ പരിശോധിക്കുന്നു.
മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും
- രചയിതാവ്: പി. കേശവൻ നായർ
- പ്രസിദ്ധീകരണ വർഷം: 1993
- താളുകളുടെ എണ്ണം: 49
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
