1991ൽ പ്രസിദ്ധീകരിച്ച എം. എ. ജോസഫ് മുണ്ടക്കൽ രചിച്ച എൻ്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള കത്തോലിക്കാ സഭയുടെ വൈദികസത്തമനും കോതമംഗലത്തെ മുണ്ടക്കൽ കുടുംബാംഗവുമായ ഫാദർ. ജോസഫ് ലിഗോരിയുടെ പൗരോഹിത്യ സുവർണ്ണജൂബിലി സ്മാരകമായി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിത്. രേഖകളെയും പുസ്തകങ്ങളെയും ആശ്രയിക്കാതെ തൻ്റെ പിതാവിൽ നിന്നും, കുടുംബാംഗങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളത് എന്ന് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിൻ്റെ പൂർവ്വചരിത്രവും, കേരള ക്രൈസ്തവ സഭയുടെ പ്രാരംഭ ചരിത്രവും സ്വന്തം കുടുംബ ചരിത്രത്തോടൊപ്പം പരാമർശിക്കപ്പെട്ടിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: എൻ്റെ ഓർമ്മക്കുറിപ്പുകൾ
- രചന: എം. എ. ജോസഫ് മുണ്ടക്കൽ
- പ്രസിദ്ധീകരണ വർഷം: 1991
- താളുകളുടെ എണ്ണം: 42
- അച്ചടി: Popular Offset Printes, Kothamangalam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി