1990- മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും

1990-ൽ ചിന്ത പബ്ലിഷേഴ്സ്  പുറത്തിറക്കിയ മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1990- മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും
1990- മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും

സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ കമ്യൂണിസ്‌റ്റ് വർക്കേഴ്സ് പാർട്ടി പ്രതിനിധികളുടെ ഒരു സമ്മേളനം 1957 നവംബർ14 മുതൽ 16വരെ മോസ്കോവിൽ ചേർന്നു. ആ സമ്മേളനം ഐകകണ്‌ണ്ഠേന അംഗീകരിച്ച പ്രഖ്യാപനമാണ് ഈ പുസ്തകത്തിലുള്ളത്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തെയും ജനതകളെയും അണിനിരത്തിക്കൊണ്ട്, കമ്യൂണിസ്റ്റ് തൊഴിലാളിപാർട്ടികൾ, തങ്ങളുടെ മുമ്പോട്ടുള്ള ഗതിയിൽ നേരിടുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യുമെന്നും, സമാധാനത്തിനും, ജനാധിപത്യത്തിനും, സോഷ്യലിസത്തിനുംവേണ്ടിയുള്ള തങ്ങളുടെ മഹത്തായ സമരത്തിൽ ഇനിയും നേടാനിരിക്കുന്ന ഗംഭീരവിജയങ്ങളുടെ ഗതിവേഗം വർധിപ്പിക്കുമെന്നുമുള്ള തങ്ങളുടെ ഉറച്ച വിശ്വാസം, ഈ സമ്മേളനത്തിൽ സംബന്ധിച്ച പ്രതിനിധികൾ ഏകകണ്ഠമായി പ്രകടിപ്പിച്ചിട്ടുണ്ട്. മാർക്സിസം-ലെനിനിസത്തിൻ്റെയും തൊഴിലാളിവർഗ സാർവദേശീയതയുടെയും അടിസ്ഥാനത്തിൽ കമ്യൂണിസ്ററ് പാർട്ടികൾ ഇനിയും ശക്‌തിപ്പെടുകയും ഐക്യപ്പെടുകയും ചെയ്യേണ്ടത് എല്ലാ തൊഴിലാളിവർഗ- ജനാധിപത്യ പുരോഗമനശക്തികളുടെയും ഏകീകരണത്തിൻ്റെ അവശ്യോപാധിയാണെന്നും, മുഴുവൻ മനുഷ്യരാശിക്കും സന്തുഷ്ടമായൊരു ഭാവി ഉണ്ടാക്കുന്നതിനും, സോഷ്യലിസത്തിൻ്റെ ലക്ഷ്യങ്ങളുടെ വിജയത്തിനു വേണ്ടി ലോകകമ്യൂണിസ്ററ്-തൊഴിലാളിവർഗ പ്രസ്ഥാനം നടത്തുന്ന മഹത്തായ സമരത്തിലെ പുതിയ വിജയങ്ങളുടെ ഉറപ്പായും, ഈ സമ്മേളനത്തെ കാണുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും
  • അച്ചടി:P. Krishnapilla Memorial Printing and Publishing Company,Thiruvannathapuram
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *