1989 ൽ പ്രസിദ്ധീകരിച്ച ജെ. ചിറയിൽ രചിച്ച കർമ്മെലയിലെ കർമ്മയോഗി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആത്മീയാചാര്യൻ, ജനസേവകൻ, സമുദായോദ്ധാരകൻ എന്നീ നിലകളിൽ മഹാരഥന്മാരുടെ നിരയിൽ സ്ഥാനം നേടിയ വ്യക്തിത്വമാണ് മഞ്ചേരിൽ ബ. യൗസേപ്പ് അന്തോനിയച്ചൻ. സാധാരണ ചുറ്റുപാടുകളിൽ ജനിച്ച് പരിമിതികളുടെ നടുവിൽ വളർന്ന് പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് എല്ലാവർക്കും എല്ലാമായി പ്രചോദന സ്രോതസ്സായി തീർന്ന അദ്ദേഹത്തിൻ്റെ അനന്തരവനായ മഞ്ചേരിൽ ബ. റെയിമണ്ടച്ചൻ്റെ ദീർഘനാളിലെ ശ്രമഫലമായി ശേഖരിച്ച രേഖകളാണ് ഈ ജീവചരിത്ര രചനക്ക് ആധാരമായിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കർമ്മെലയിലെ കർമ്മയോഗി
- രചന: J. Chirayil
- പ്രസിദ്ധീകരണ വർഷം: 1989
- താളുകളുടെ എണ്ണം: 96
- അച്ചടി: K.C.M. Press, Kochi
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി