1989 ആഗസ്റ്റ് – സെപ്തംബർ മാസത്തെ ഭാഷാപോഷിണി ആനുകാലികത്തിൽ (പുസ്തകം 13 ലക്കം 02) പ്രസിദ്ധീകരിച്ച കോന്നിയൂർ ആർ നരേന്ദ്രനാഥ് എഴുതിയ ഭാവനാപരമായ ശാസ്ത്രകഥകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജീവിതത്തിൽ ശാസ്ത്രത്തിനു പ്രാധാന്യമുണ്ടെന്നും, ജീവിത മനോഭാവങ്ങളെ ഏറെക്കുറെ സ്വാധീനിക്കുന്നതിന് അതിനു സാധിക്കുമെന്നും കണ്ടുതുടങ്ങിയതിൽ പിന്നീടാണ് ഭാവനാപരമായ ശാസ്ത്രകഥകൾ ഉദ്ഭവിച്ചിട്ടുള്ളത്. ഈ കഥാസാഹിത്യ ശാഖയുടെ വികാസപരിണാമങ്ങൾ സമഗ്രമായി അപഗ്രഥനം ചെയ്യുന്ന ലേഖനമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭാവനാപരമായ ശാസ്ത്രകഥകൾ
- പ്രസിദ്ധീകരണ വർഷം: 1989
- രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
- അച്ചടി: Malayala Manorama Press, Kottayam
- താളുകളുടെ എണ്ണം: 5
- സ്കാൻ ലഭ്യമായ ഇടം: കണ്ണി