1988 – പ്രഭാഷണവും പ്രബോധനവും – ആൻ്റണി ഇലവുംകുടി

1988-ൽ പ്രസിദ്ധീകരിച്ച, ആൻ്റണി ഇലവുംകുടി എഴുതിയ പ്രഭാഷണവും പ്രബോധനവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1988 - പ്രഭാഷണവും പ്രബോധനവും - ആൻ്റണി ഇലവുംകുടി
1988 – പ്രഭാഷണവും പ്രബോധനവും – ആൻ്റണി ഇലവുംകുടി

കത്തോലിക്ക മതസംഹിത, ആദ്ധ്യാത്മികത, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട് കൃതിയാണിത്. മഹാ സംഭവങ്ങളെ കുറിച്ചും മഹാ സിദ്ധന്മാരെ കുറിച്ചും പരാമർശിക്കുന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം സഭയെ കുറിച്ചുള്ള അടിസ്ഥാന താത്വിക സമർത്ഥനം ആണ്. നാമകരണം ചെയ്യപ്പെട്ട വിശുദ്ധന്മാരും മറ്റും മഹാ സിദ്ധന്മാരുടെ ഗണത്തിൽ പെടുന്നു. അവരുടെ സംക്ഷിപ്ത ജീവചരിത്രം, അവരെ സ്വാധീനിച്ച സംഭവങ്ങൾ, ആശയങ്ങൾ, അവർ ലോകത്തിനു മുൻപിൽ വെച്ച സന്ദേശങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: പ്രഭാഷണവും പ്രബോധനവും
  • രചന: Antony Ilevamkudy
  • താളുകളുടെ എണ്ണം: 137
  • അച്ചടി: St. Martin De Porres Press, Angamali
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *