1988 ൽ ഡോൺ ബോസ്കോ ബാംഗളൂർ പ്രോവിൻസ് പ്രസിദ്ധീകരിച്ച നന്ദിയുടെ പൂക്കൾ – ഡോൺ ബോസ്ക്കോ സോവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
യുവജനങ്ങളുടെ സുഹൃത്തും സലേഷ്യൻ സഭയുടെ സ്ഥാപകനുമായ വിശുദ്ധ ഡോൺ ബോസ്കോയുടെ മോക്ഷപ്രാപ്തിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. ഡോൺ ബോസ്കോ എന്ന മഹാത്മാവിനെ കുറിച്ചുള്ള ലേഖനങ്ങൾ, അദ്ദേഹത്തിൻ്റെ പിൻ ഗാമികളായി സഭയെ നയിച്ച സഭാ മേലധ്യക്ഷന്മാരുടെ വിശദ വിവരങ്ങൾ, സലേഷ്യൻ ആദർശങ്ങളാൽ പ്രചോദിതരായി വിശുദ്ധപദങ്ങളിൽ എത്തിച്ചേർന്ന ചിലരുടെ വിവരങ്ങൾ, ഇന്ത്യയിൽ സലേഷ്യൻ പ്രവർത്തനങ്ങളുടെ ഉദ്ഭവവും വളർച്ചയും സംബന്ധിച്ച വിവരങ്ങൾ, സലേഷ്യൻ മെത്രാന്മാരുടെ വിവരങ്ങൾ, അവരുടെ സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
പേജ് നമ്പർ 7, 8 നഷ്ടപ്പെട്ടതായി കാണുന്നു. യുവജനജൂബിലി വർഷം എന്ന ജോൺ പോൾ മാർപാപ്പയുടെ ലേഖനത്തിൻ്റെ തുടർച്ചയാണ് ഈ പേജുകളിലുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്:നന്ദിയുടെ പൂക്കൾ – ഡോൺ ബോസ്ക്കോ സോവനീർ
- പ്രസിദ്ധീകരണ വർഷം: 1988
- താളുകളുടെ എണ്ണം:62
- സ്കാൻ ലഭ്യമായ ഇടം: കണ്ണി