1988-ൽ പ്രസിദ്ധീകരിച്ച, സി. എം. ഐ സഭയിലെ Fr. T. A Antony രചിച്ച ഇരുമുനവാൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വജാതികളേയും അടിച്ചു തകർക്കാൻ വേണ്ടി അവിടുത്തെ വായിൽ നിന്നും മൂർച്ചയുള്ള വാൾ പുറപ്പെടുന്നു എന്ന വെളിപാടിൻ്റെ പുസ്തകത്തിൽ നിന്നുമുള്ള വരികളിൽ നിന്നും ഉയിർകൊണ്ട് പത്ത് തലക്കെട്ടുകളിലായി രചയിതാവിൻ്റെ സൃഷ്ട്ടിയിൽ പിറവി എടുത്തതാണു ഈ പുസ്തകം എന്നു പറയാം.
ക്രൈസ്തവ സ്നേഹത്തിൻ്റെ ഉറവിടം, സ്നേഹത്തിൻ്റെ പ്രമാണം, നല്ല ശമരായനായ ക്രിസ്തു, കാടത്തത്തിൽ നിന്നു് ദൈവീകതയിലേക്ക്, ക്രൈസ്തവ സ്നേഹത്തിൻ്റെ മൗലികത……എന്നിവയെക്കുറിച്ചെല്ലം പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഇരുമുനവാൾ
- പ്രസിദ്ധീകരണ വർഷം: 1988
- അച്ചടി: Pressmann , Kottayam
- താളുകളുടെ എണ്ണം: 164
- സ്കാൻ ലഭ്യമായ ഇടം: കണ്ണി