1988 ൽ ഫ്രാൻസിസ്കൻ ക്ലാര സഭയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ Franciscan Clarist Congregation – Centenary Souvenir സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അദ്ധ്യാത്മിക നേതാക്കളുടെയും, രാഷ്ട്ര നേതാക്കളുടെയും ആശംസകൾ, എഡിറ്റോറിയൽ, സഭാ ചരിത്രം, സഭയുടെ സ്ഥാപനങ്ങളുടെയും സന്യാസിനിമാരുടെയും ചിത്രങ്ങൾ, മറ്റു സഭാസംബന്ധമായ ലേഖനങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: Franciscan Clarist Congregation – Centenary Souvenir
- പ്രസിദ്ധീകരണ വർഷം: 1988
- താളുകളുടെ എണ്ണം: 250
- അച്ചടി: Alwaye Press, Alwaye
- സ്കാൻ ലഭ്യമായ ഇടം: കണ്ണി