1987 ൽ പ്രസിദ്ധീകരിച്ച ജോർജ്ജ് പ്ലാവിളയിൽ രചിച്ച സ്വർണ്ണവീണ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മഹാകവി ടാഗോറിന്റെ നോബൽ സമ്മാനാർഹമായ ഗീതാഞ്ജലിയിൽ നിന്നും മുപ്പത്തി ഒന്ന് ഗീതകങ്ങൾ അടർത്തി എടുത്ത് ബൈബിൾ ചിന്തയുമായി സമന്വയിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകർത്താവ് ഈ കൃതിയിൽ. രചയിതാവിന്റെ പരിപക്വമായ ഈശ്വരചിന്തകളെയാണ് ഈ പുസ്തകത്തില് കാണുവാൻ കഴിയുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സ്വർണ്ണവീണ
- രചന: George Plavilayil
- പ്രസിദ്ധീകരണ വർഷം: 1987
- താളുകളുടെ എണ്ണം: 120
- അച്ചടി: Bethany Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി