1987 – ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം – ജോൺ പട്ടശ്ശേരി

1987 ൽ  പ്രസിദ്ധീകരിച്ച ജോൺ പട്ടശ്ശേരി എഴുതിയ ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

10 വയസ്സു മുതൽ 24 വയസ്സുവരെ 14 കൊല്ലക്കാലം വാഴ്ത്തപ്പെട്ട ചാവറയച്ചനെ വളർത്തിയതും പരിശീലിപ്പിച്ചതും വിശുദ്ധിയിലേക്ക് നയിച്ചതും പള്ളിപ്പുറം സെമിനാരിയാണ്. 1832 മുതൽ 1836 വരെ പള്ളിപ്പുറത്തെ കന്യകാ മാതാവിൻ്റെ പള്ളിയുടെ വികാരിയായിരുന്നു ചാവറയച്ചൻ. സെൻ്റ് തോമസ് കണ്ട പള്ളിപ്പുറം, മാർത്തോമ്മാ കുരിശും പള്ളിപ്പുറവും, പരിശുദ്ധ കന്യാകാമാതാവിൻ്റെ ചിത്രം, പള്ളിപ്പുറം പള്ളി, പള്ളിപ്പുറം സെമിനാരി തുടങ്ങിയ വിവരണങ്ങളിലൂടെ ചാവറയച്ചൻ്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പള്ളിപ്പുറത്തിനെ അടയാളപ്പെടുത്തുകയാണ് ഈ ലഘുലേഖയിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1987 - ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം - ജോൺ പട്ടശ്ശേരി
1987 – ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം – ജോൺ പട്ടശ്ശേരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം
  • രചന: ജോൺ പട്ടശ്ശേരി
  • താളുകളുടെ എണ്ണം: 14
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *