1986ൽ പ്രസിദ്ധീകരിച്ച ആൻ്റണി നരികുലം രചിച്ച Syro Malabar Raza Texts – A Comparative Study എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആൻ്റണി നരികുലം ആലുവ പോണ്ടിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ലിറ്റർജി പ്രൊഫസറും, കേരള കാത്തലിക് ബിഷപ് കൗൺസിലിൻ്റെ സ്റ്റഡീസ് ഓഫ് പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൻ്റെ ഡീനും ആണ്. സീറൊ മലബാർ റാസ കുർബാന ക്രമത്തിലെ ഇംഗ്ലീഷ് പതിപ്പ്, തിരുത്തുകൾ വരുത്തിയ വിവരങ്ങൾ, മലയാള തർജ്ജമയിലെ തിരുത്തുകൾ എന്നിവയടങ്ങുന്ന ഒരു താരതമ്യ പഠനമാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: Syro Malabar Raza Texts
- പ്രസിദ്ധീകരണ വർഷം: 1986
- അച്ചടി: Mar Louis Press, Ernakulam
- താളുകളുടെ എണ്ണം: 40
- സ്കാൻ ലഭ്യമായ ഇടം: കണ്ണി