1986ൽ , സീറോ മലബാർ സഭയുടെ മേലദ്ധ്യക്ഷസംഘം പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റോമിൽ പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള ആസ്ഥാനത്ത് സീറോ മലബാർ സഭയുടെ മെത്രാപ്പോലീത്തമാർക്ക് കൈമാറിയ പുതിയ കുർബ്ബാനക്രമം അനുസരിച്ച് തയ്യാറാക്കിയ ഡിക്രിയിൽ പറയുന്നതുപോലെ ,തയ്യാറാക്കിയതാണു പ്രസ്തുത കുർബ്ബാനക്രമം. സീറോ മലബാർ സഭയുടെ ആഘോഷമായ റാസക്രമത്തിൽ അനുഷ്ഠിക്കേണ്ട പൊതു നിർദ്ദേശങ്ങളും ,കർമ്മങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സീറോമലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം
- പ്രസിദ്ധീകരണ വർഷം: 1986
- താളുകളുടെ എണ്ണം:336
- അച്ചടി:San Jose Press, Tvm
- സ്കാൻ ലഭ്യമായ ഇടം: കണ്ണി