1986 ൽ പ്രസിദ്ധീകരിച്ച Sacred Heart Congregation – Platinum Jubilee Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1911 ജനുവരി 1-ന് കേരളത്തിലെ സീറോ-മലബാർ കത്തോലിക്കാ സഭയിൽ, ബഹുമാനപ്പെട്ട ഫാ. മാത്യു കദളിക്കാട്ടിൽ സ്ഥാപിച്ച സ്ത്രീകൾക്കായുള്ള ഒരു മതസ്ഥാപനമാണ് സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ അഥവാ തിരുഹൃദയസഭ. സീറോ-മലബാർ, ലത്തീൻ, മലങ്കര രൂപതകളിലെ ക്രിസ്ത്യൻ സമൂഹങ്ങളുടെ സുവിശേഷവൽക്കരണവും ഉന്നമനവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആനിമേഷൻ, കോൺക്രീറ്റൈസേഷൻ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സാമൂഹിക ഉന്നമനം, ഉപേക്ഷിക്കപ്പെട്ട കുട്ടികളെ പരിപാലിക്കൽ, സുവിശേഷവൽക്കരണം, ഉന്നമനം എന്നിവയിലൂടെ അജ്ഞതയുടെ അന്ധകാരം അകറ്റുന്നതിൽ ഏർപ്പെടുക എന്നതാണ് സേക്രഡ് ഹാർട്ട് സിസ്റ്റേഴ്സിന്റെ ദൗത്യം. തിരുഹൃദയസന്യാസിനീ സമൂഹം പിന്നിട്ട എഴുപത്തഞ്ചുവർഷക്കാലത്തെ ഓർമ്മക്കുറിപ്പുകൾ, വിവിധ രൂപതാ അധ്യക്ഷന്മാരുടെ ആശംസകൾ, ആദ്ധ്യാത്മിക ലേഖനങ്ങൾ, കവിതകൾ, ജൂബിലി ആഘോഷങ്ങളുടെ ചിത്രങ്ങൾ എന്നിവയാണ് സമരണികയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: Sacred Heart Congregation – Platinum Jubilee Souvenir
- പ്രസിദ്ധീകരണ വർഷം: 1986
- താളുകളുടെ എണ്ണം: 192
- അച്ചടി: St. Thomas Press, Pala
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി