1986 – മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ

1986-ൽ പ്രസിദ്ധീകരിച്ച, ജി. ഷണ്മുഖം എഴുതിയ മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത് ജാതിയെയും മതത്തെയും നശിപ്പിക്കാൻ ഉള്ള പ്രായോഗികമായ മാർഗം മിശ്രവിവാഹമാണെന്ന് ലേഖകൻ എഴുതുന്നു. പല ജാതിയിലും മതത്തിലും ഉള്ള ജനങ്ങൾ കൂടിക്കലർന്നാൽ മാത്രമേ യഥാർത്ഥ മനുഷ്യജാതി സൃഷ്ടിക്കപ്പെടുകയുള്ളൂ. ശ്രീനാരായണഗുരുവിൻ്റെ ശിഷ്യരിൽ പ്രമുഖനായ കെ. അയ്യപ്പൻ്റെ നേതൃത്വത്തിൽ 1917-ൽ ചെറായിൽ സ്ഥാപിച്ച സഹോദരസംഘം കേരളത്തിൽ മിശ്രഭോജനം, അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

1949-ലാണ് കേരളത്തിൽ മിശ്രവിവാഹ സംഘം രൂപീകരിക്കുന്നത്. മിശ്രവിവാഹത്തിൻ്റെ ചരിത്ര പശ്ചാത്തലം, മിശ്രവിവാഹ പ്രസ്ഥാനത്തിൻ്റെ ആരംഭം, സംഘത്തിൻറ പ്രവർത്തന നേട്ടങ്ങൾ, മിശ്രവിവാഹങ്ങൾ നടത്തേണ്ട രീതികൾ, മിശ്രവിവാഹിതർക്കുള്ള ആനുകൂല്യങ്ങളും ചില ഗവണ്മെൻറ് ഓർഡറുകളുടെ കോപ്പിയും, മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ
  • രചന: ജി. ഷണ്മുഖം
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *