1986 – കവിതാ സ്മരണിക – ഡൊമിനിക് കോയിക്കര

1986 ൽ പ്രസിദ്ധീകരിച്ച, ഡൊമിനിക് കോയിക്കര എഴുതിയ കവിതാ സ്മരണിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 ൽ കേരളത്തിൽ വന്ന് ചാവറ കുരിയാക്കോസച്ചനേയും, അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർത്തതിൻ്റെ സ്മാരകമായി പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. ആസ്പത്രി, പോപ്പുരാജൻ, കുരിയാക്കോസേലിയാസച്ചന് സമർപ്പണം, ധർമ്മാരാം കവിത, വായനക്കാരുടെ പ്രതികരണങ്ങൾ തുടങ്ങിയ കുറെ കവിതകളും, ശ്ലോകങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1986 - കവിതാ സ്മരണിക - ഡൊമിനിക് കോയിക്കര
1986 – കവിതാ സ്മരണിക – ഡൊമിനിക് കോയിക്കര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കവിതാ സ്മരണിക 
  • പ്രസിദ്ധീകരണ വർഷം: 1986
  • രചന: ഡൊമിനിക് കോയിക്കര
  • അച്ചടി: St. Joseph’s Press, Koonammavu
  • താളുകളുടെ എണ്ണം: 90
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *