വടവാതൂർ സെമിനാരിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ കലാചരിത്ര പ്രദർശനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ആത്മീയ പരിശീലന വേദിയും ഉന്നത പഠനകേന്ദ്രവുമാണ് സെൻ്റ് തോമസ് സെമിനാരിയും പൗർസ്ത്യ വിദ്യാപീഠവും. സഭാ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ലിപികളിലും, ചിത്രങ്ങളിലും, ശില്പങ്ങളിലും പുനരാവിഷ്കരിക്കുകയും സഭാ സ്നേഹം വളർത്തുകയും ചെയ്യൂക എന്ന ലക്ഷ്യത്തോടെ നടത്തിയ കലാചരിത്ര പ്രദർശനത്തിൻ്റെ വിവരങ്ങൾ നൽകുന്ന ലഘുലേഖയാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കലാചരിത്ര പ്രദർശനം
- പ്രസിദ്ധീകരണ വർഷം: 1986
- താളുകളുടെ എണ്ണം: 20
- അച്ചടി : Manu Printers, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി