വിമോചന ദൈവ ശാസ്ത്രത്തേക്കുറിച്ച് ഇന്നു കേരളത്തിൽ നടക്കുന്ന ചർച്ചകൾക്ക് സഹായകമാകും എന്ന പ്രതീക്ഷയോടേ സമർപ്പിച്ചിരിക്കുന്ന വിമോചന ദൈവ ശാസ്ത്രത്തിൻ്റെ ചില വശങ്ങളേക്കുറിച്ചുള്ള പ്രബോധനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വിമോചന ദൈവ ശാസ്ത്രം എന്ന പേരിൽ അറിയപ്പെടുന്ന ദൈവ ശാസ്ത്രപരവും അജപാലനാത്മകവുമായ പ്രസ്ഥാനത്തിലെ വിവിധ ചിന്താധാരകളിൽ ചിലതിന് സംഭവിച്ചതോ സംഭവിച്ചേക്കവുന്നതോ ആയ മാർഗ്ഗഭ്രംശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും താക്കീതും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വളരെ പരിമിതവും സൂക്ഷ്മവും ആയ ലക്ഷ്യത്തോടെ വിവിധ മാക്സിയൻ ചിന്താധാരകളിൽ നിന്ന് വേണ്ടത്ര വിമർശനത്മകത കൂടാതെ കടം കൊണ്ട ആശയങ്ങളെ ഉപയോഗിക്കുന്ന വിമോചന ദൈവ ശാസ്ത്രത്തിൻ്റെ ചില രൂപങ്ങൾ വിശ്വാസവും ക്രിസ്തീയ ജീവിതവും താറുമാറാക്കിക്കൊണ്ട് വരുത്തുന്നതും വരുത്താവുന്നതും ആയ പാളിച്ചകളിലേക്കു അജപാലകരുടേയും വിശ്വാസികളുടേയും ശ്രദ്ധയാകർഷിക്കലാണ് ലക്ഷ്യം.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: വിമോചന ദൈവ ശാസ്ത്രത്തിൻ്റെ ചില വശങ്ങളേക്കുറിച്ചുള്ള പ്രബോധനം
- പ്രസിദ്ധീകരണ വർഷം: 1985
- താളുകളുടെ എണ്ണം:52
- അച്ചടി: Vimala Printing Press, Telicherry
- സ്കാൻ ലഭ്യമായ ഇടം: കണ്ണി