ചങ്ങനാശ്ശേരി സെൻ്റ് ബെർക്ക് മാൻസ് കോളേജ് 1963 ൽ തുടങ്ങിയ സഹൃദയ ഹോസ്റ്റലിൻ്റെ ഇരുപത്തിമൂന്നാം വാർഷികത്തിന് 1985 ൽ ഇറങ്ങിയ സഹൃദയൻ വാർഷികപ്പതിപ്പ് (1985 – ’86) ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ പതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് എന്ന ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഏഴു ഹോസ്റ്റലുകൾ ഉള്ളതിൽ ഒന്നാണ് സഹൃദയ ഹോസ്റ്റൽ. മുൻ റവന്യൂ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശ്രീ. പി. ജെ. ജോസഫ്, മുൻ ഡി. ജി. പി.സിബി മാത്യു ഐ. പി. എസ്. തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെ താമസിച്ചാണ് പഠിച്ചിരുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: 1985 – സഹൃദയൻ വാർഷികപ്പതിപ്പ് (1985 – ’86)
- പ്രസിദ്ധീകരണ വർഷം: 1985
- താളുകളുടെ എണ്ണം: 46
- പ്രസാധകർ : Sahrudaya Hostel
- സ്കാൻ ലഭ്യമായ ഇടം: കണ്ണി