1985-ൽ പ്രസിദ്ധീകരിച്ച, തോമസ് ചാത്തംപറമ്പിൽ എഴുതിയ സഭാവിജ്ഞാനീയത്തിന് ഒരു മുഖവുര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തിരുസഭയുടെ ഭൗതികവും ആദ്ധ്യാത്മികവുമായ അടിത്തറകളെ വിശുദ്ധഗ്രന്ഥത്തിൻ്റെയും സഭാപിതാക്കന്മാരുടെ പ്രബോധങ്ങളുടെയും വെളിച്ചത്തിൽ നോക്കിക്കാണുവാനും കൽദായ ഭാരത സഭയുടെ മഹത്തായ പാരമ്പര്യത്തിലേക്ക് അല്പം വെളിച്ചം വീശുവാനുമുള്ള ശ്രമമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സഭാവിജ്ഞാനീയത്തിന് ഒരു മുഖവുര
- രചയിതാവ് : Thomas Chathamparampil
- പ്രസിദ്ധീകരണ വർഷം: 1985
- താളുകളുടെ എണ്ണം: 74
- അച്ചടി: L.F. Press, Thevara
- സ്കാൻ ലഭ്യമായ ഇടം: കണ്ണി