1985 ഡിസംബർ മാസത്തിലെ പ്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ കുട്ടമത്തു കുന്നിയൂര് കുഞ്ഞുകൃഷ്ണക്കുറുപ്പ് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഉത്തര കേരളത്തിലെ ഉത്തമകവികളായ ചെറുശ്ശേരിക്കും കുഞ്ഞിരാമൻ നായർക്കും സമശീർഷനായ കവിയായിരുന്നു കുട്ടമത്തു കുന്നിയൂര് കുഞ്ഞുകൃഷ്ണക്കുറുപ്പ്. മലയാളത്തിലും സംസ്കൃതത്തിലും കവിതാരചനയിൽ കൃതഹസ്തനായിരുന്നു. കവിയുടെ കുടുംബ പശ്ചാത്തലത്തെയും, കവിതകളെയും കുറിച്ചാണ് ലേഖനം. ദേശീയ പ്രസ്ഥാനത്തെയും, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളെയും ആധാരമാക്കി എഴുതിയ കവിതകളും ലേഖനത്തിൽ ചേർത്തിരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കുട്ടമത്തു കുന്നിയൂര് കുഞ്ഞുകൃഷ്ണക്കുറുപ്പ്
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1985
- താളുകളുടെ എണ്ണം: 14
- സ്കാൻ ലഭ്യമായ ഇടം: കണ്ണി