1984 ൽ പ്രസിദ്ധീകരിച്ച കുര്യാക്കോസ് ഏലിയാ വടക്കേടത്ത് രചിച്ച വ്യക്തിസാഫല്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പൗരസ്ത്യ സഭകളുടെ ആരാധനാപരവും ആദ്ധ്യാത്മികവുമായ പിതൃസ്വത്ത് എല്ലാവരും അറിയുകയും, ആദരിക്കുകയും, കാത്തുസൂക്ഷിക്കുകയും പോറ്റിവളർത്തുകയും ചെയ്യണമെന്നുള്ള രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ തീരുമാനമനുസരിച്ച് വ്യക്തിത്വവികാസത്തെ പൗരസ്ത്യ സ്വഭാവത്തിലൂടെ നോക്കിക്കാണുവാനുള്ള പരിശ്രമമാണ് ഈ പൗരസ്ത്യ അദ്ധ്യാത്മിക ദൈവശാസ്ത്രപുസ്തകത്തിലെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: വ്യക്തിസാഫല്യം
- രചന: Quriaqos Elijah
- പ്രസിദ്ധീകരണ വർഷം: 1984
- താളുകളുടെ എണ്ണം: 220
- അച്ചടി: Ashram Press, Manganam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി