1984-ൽ പ്രസിദ്ധീകരിച്ച, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള എഴുതിയ വൃത്താന്ത പത്രപ്രവർത്തനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
വൃത്താന്ത പത്രപ്രവർത്തനം കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ ആദർശപരമായ പാഠങ്ങൾ പകർന്നു നൽകുന്ന, പത്രപ്രവർത്തനത്തെക്കുറിച്ച് മലയാളത്തിൽ ആദ്യമായി എഴുതിയിട്ടുള്ള, മലയാള പത്രപ്രവർത്തന രംഗത്ത് എക്കാലത്തും പ്രസക്തിയുള്ള ഒരു ഗ്രന്ഥമാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1912 ആഗസ്റ്റിൽ ആണ്. പത്രപ്രവർത്തനം എങ്ങനെയാവണം, അതിൻ്റെ ധാർമികതയും ഉത്തരവാദിത്വവും, സത്യത്തിന്റെയും ജനഹിതത്തിന്റെയും പേരിൽ എങ്ങനെ മാധ്യമം പ്രവർത്തിക്കണം തുടങ്ങിയ വിഷയങ്ങൾ ഈ കൃതിയിൽ അദ്ദേഹം ചർച്ച ചെയ്യുന്നു
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: വൃത്താന്ത പത്രപ്രവർത്തനം
- പ്രസിദ്ധീകരണ വർഷം: 1984
- താളുകളുടെ എണ്ണം: 364
- സ്കാൻ ലഭ്യമായ ഇടം: കണ്ണി