1984 – 1989 – മഹാകവി വള്ളത്തോൾ – ജീവചരിത്രം – ഒന്നും രണ്ടും ഭാഗങ്ങൾ – സി. കെ. മൂസ്സത്

കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ പ്രസിദ്ധീകരണ വിഭാഗം 1984 ൽ പ്രസിദ്ധീകരിച്ച സി. കെ. മൂസ്സത് എഴുതിയ
മഹാകവി വള്ളത്തോൾ – ജീവചരിത്രം – ഒന്നാം ഭാഗം, 1989ൽ പ്രസിദ്ധീകരിച്ച വള്ളത്തോൾ – ജീവചരിത്രം – രണ്ടാം ഭാഗം – എന്നീ പുസ്തകങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കേരള സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് പുറത്തിറക്കിയിട്ടുള്ള പുസ്തകങ്ങളുടെ പ്രമുഖ ശ്രേണിയിലെ ഒരു പുസ്തക പരമ്പരയാണ് കേരളീയ മഹാത്മാക്കൾ. കേരളത്തിൽ ജനിച്ചു വളർന്ന് കേരളീയ ചരിത്രത്തിനും, സാഹിത്യത്തിനും, സംസ്കാരത്തിനും, സാമൂഹിക ജീവിതത്തിനും കാലാതിവർത്തിയായ സംഭാവനകൾ നൽകിയ മഹത്മാക്കളുടെ സമഗ്ര ജീവചരിത്രങ്ങളും, അവരുടെ സേവനങ്ങളെ പറ്റിയുള്ള വിശദമായ പഠനങ്ങളും ആണ് പരമ്പരയുടെ ഉള്ളടക്കം. പ്രസ്തുത  പുസ്തകപരമ്പരയിലെ ആദ്യത്തെ കൃതിയാണ്         സി. കെ. മൂസ്സത് രണ്ടു ഭാഗങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ഈ ജീവചരിത്ര പുസ്തകങ്ങൾ.

കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ നാരായണമേനോൻ ദേശീയ കവിയായി അറിയപ്പെട്ടു.1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. അമ്മാവനായിരുന്ന വള്ളത്തോൾ രാവുണ്ണിമേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിൻ്റെ പത്രാധിപനായി.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്.

വള്ളത്തോൾ സാഹിത്യ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴുള്ള മലയാള സാഹിത്യ രംഗം, അന്നത്തെ കേരളീയ സാമൂഹ്യ ജീവിത പശ്ചാത്തലം, അദ്ദേഹത്തിൻ്റെ തലമുറക്കാർ മലയാള സാഹിത്യത്തില വരുത്തിയ പരിവർത്തനങ്ങൾ, അതിൽ വള്ളത്തോൾ വഹിച്ച പ്രാധാന്യം, പിൻ തലമുറയിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി യഥാക്രമം 740 പേജുകളുള്ള ഒന്നാം ഭാഗത്തിലും 910 പേജുകളുള്ള രണ്ടാം ഭാഗത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജീവചരിത്രരചനക്കുവേണ്ടി ആത്മാർപ്പണത്തോടെ വളരെ ക്ലേശങ്ങൾ സഹിച്ച് രചനക്കാവശ്യമായ ചരിത്രരേഖകൾ അന്വേഷിച്ചു കണ്ടെടുത്ത് ജീവചരിത്രത്തിൽ ചേർക്കുക വഴി, മലയാള ഭാഷക്കും ചരിത്രത്തിനും, സംസ്കാരത്തിനും മഹത്തായ ഒരു സംഭാവനയാണ് ഈ പുസ്തകങ്ങളുടെ രചനയിലൂടെ സി. കെ. മൂസ്സത് നിർവ്വഹിച്ചിട്ടുള്ളത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1984 - 1989 - മഹാകവി വള്ളത്തോൾ - ജീവചരിത്രം - ഒന്നും രണ്ടും ഭാഗങ്ങൾ - സി. കെ. മൂസ്സത്
1984 – 1989 – മഹാകവി വള്ളത്തോൾ – ജീവചരിത്രം – ഒന്നും രണ്ടും ഭാഗങ്ങൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:  മഹാകവി വള്ളത്തോൾ – ജീവചരിത്രം – ഒന്നാം ഭാഗം – സി. കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1984 
  • താളുകളുടെ എണ്ണം: 740
  • പ്രസാധകർ: Department of Cultural Publications, Govt. of Kerala
  • അച്ചടി: Text Book Press, Thrikkakkara, Kochi.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്:  മഹാകവി വള്ളത്തോൾ – ജീവചരിത്രം – രണ്ടാം ഭാഗം – സി. കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 910
  • പ്രസാധകർ: Department of Cultural Publications, Govt. of Kerala
  • അച്ചടി: Text Book Press, Thrikkakkara, Kochi.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *