സി. കെ. മൂസ്സത് സംസ്ഥാന അധ്യക്ഷനായിരുന്ന തപസ്യ കലാ സാംസ്കാരിക വേദി എന്ന സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് സി. കെ. മൂസ്സത് അവരുടെ മുഖപത്രമായ തപസ്യയിൽ എഴുതിയ തപസ്യ എന്തിനു വേണ്ടി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തപസ്യ കലാകാരൻ്റെ സ്വാതന്ത്ര്യത്തിനും, അതിൻ്റെ നേതൃത്വത്തിന് ഭാരതീയ സംസ്കാരത്തിനോട് പ്രതിബദ്ധതയുണ്ടാകേണ്ടതിൻ്റെ ആവശ്യത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണെന്നും, ഓരോ ജില്ലാ യൂണിറ്റുകളും അതാതു പ്രദേശത്തെ ജനജീവിതവുമായി ഇണങ്ങി അതിനു ശുദ്ധിയും കർമ്മോന്മുഖതയും നൽകാൻ ശ്രമിക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: തപസ്യ എന്തിനു വേണ്ടി
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1983
- താളുകളുടെ എണ്ണം: 4
- സ്കാൻ ലഭ്യമായ ഇടം: കണ്ണി