1982,1983,1984 – മുഖം മാസിക

1982, 1983,1984 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മുഖം മിനി മാസിക നാലു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1982 – മുഖം മാസിക ഒക്ടോബർ 10
1982 ൽ കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച മിനി മാസികയാണ് മുഖം. സഹൃദയ വേദി എന്ന സംഘടനയുടെ പ്രസിദ്ധീകരണമായിരുന്നു. കയ്യെഴുത്തുമാസികയായി രണ്ടു വർഷം പ്രസിദ്ധീകരിച്ചതിനുശേഷമാണ് അച്ചടിരൂപത്തിൽ വന്നത്. വി.രവികുമാർ എഡിറ്ററായി മൂന്നു ലക്കങ്ങളും വി.എം.രാജമോഹൻ എഡിറ്ററായി രണ്ടു ലക്കങ്ങളും പുറത്തിറങ്ങി. 1984 ൽ പ്രസിദ്ധീകരണം നിലച്ചു. ചെറുകഥകൾ, കവിതകൾ എന്നിവയാണ് മാസികയിൽ കൂടുതലായും പ്രസിദ്ധീകരിച്ചിരുന്നത്
കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ മാസികയുടെ ലക്കങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
  • പേര്: മുഖം മാസിക – ഒക്ടോബർ 10
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മുഖം മാസിക – നവംബർ 11
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മുഖം മാസിക ജനുവരി 01
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മുഖം മാസിക മെയ് 05
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *