1978-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1978 – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ
മലയാള പദ്യസാഹിത്യകാരന്മാർ എന്ന സീരീസിൽ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണ് ഇത്. കേരള വ്യാസൻ എന്ന പേരിൽ അറിയപ്പെട്ട കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ ജീവിതത്തെക്കുറിച്ചും സാഹിത്യപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ കൃതികളുടെ പട്ടിക പുസ്തകത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ
- പ്രസിദ്ധീകരണ വർഷം: 1978
- താളുകളുടെ എണ്ണം: 80
- അച്ചടി: Press Ramses, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
