1977 – ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച വിജ്ഞാനദീപിക – ഭാഗം – 4 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാലു ഭാഗങ്ങളായി രചിക്കപ്പെട്ട ഉപന്യാസ സമാഹാരമാണ് വിജ്ഞാനദീപിക. കേരള സാഹിത്യത്തെയും കേരള ചരിത്രത്തെയും പരാമർശിക്കുന്ന ഉപന്യാസങ്ങളാണ് അവ. വിജ്ഞാനദീപികയുടെ നാലാം ഭാഗത്തിൽ പതിനൊന്ന് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഒരു ഉപന്യാസം ഒഴികെ ബാക്കിയെല്ലാം സാഹിത്യ പരിഷത്ത് ത്രൈമാസികയിൽ പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വിജ്ഞാനദീപിക – ഭാഗം – 4
- പ്രസിദ്ധീകരണ വർഷം: 1977
- അച്ചടി: വിവേകാനന്ദ പ്രസ്സ്, ജഗതി, തിരുവനന്തപുരം – 14
- താളുകളുടെ എണ്ണം: 376
- സ്കാൻ ലഭ്യമായ ഇടം: കണ്ണി