19577 ൽ പ്രസിദ്ധീകരിച്ച വലേരിയൻ പ്ലാത്തോട്ടം CMI രചിച്ച സംതൃപ്തകുടുംബം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുന്നതിന് അവശ്യം വേണ്ട ഒരു വഴികാട്ടിയാണ് ഈ പുസ്തകം. അര നൂറ്റാണ്ടു നീണ്ടുനിന്ന തൻ്റെ പൗരോഹിത്യ ജീവിതത്തിൽ വിവാഹിതരുടെ ധ്യാനങ്ങൾ നടത്തുകയും അവരുടെ പ്രശ്നങ്ങൾ കണ്ടു മനസ്സിലാക്കി പരിഹാരങ്ങൾ കണ്ടെത്തുന്നതിനും കഴിഞ്ഞിട്ടുള്ള അനുഭവ സമ്പത്തിൽ നിന്നാണ് ഈ രചന ഉണ്ടായിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: സംതൃപ്തകുടുംബം
- രചന: Valerian Plathottam CMI
- പ്രസിദ്ധീകരണ വർഷം: 1977
- താളുകളുടെ എണ്ണം: 46
- അച്ചടി: Prathibha Training Center, Thevara
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി