1976-ൽ പ്രസിദ്ധീകരിച്ച, ജെ. പാത്രപാങ്കൽ രചിച്ച കെനോസിസ് ഒരു ക്രൈസ്തവ ഭാഷ്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.
ക്രിസ്തീയതയുടെ അടിസ്ഥാനമായ ശൂന്യവത്കരണം എന്ന പ്രതിഭാസത്തിൻ്റെ ബൈബിളിൽ അധിഷ്ഠിതവും ദൈവശാസ്ത്രപരവുമായ അപഗ്രഥനവും അവതരണവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ദൈവത്തിൻ്റെ മുൻപിൽ മനുഷ്യനുണ്ടായിരിക്കേണ്ട മനോഭാവങ്ങളുടെയും വൈയക്തിക ബന്ധനങ്ങളിൽ നാം പുലർത്തേണ്ട സമീപനങ്ങളുടെയും പുറകിൽ പ്രവർത്തിക്കേണ്ട അതിപ്രധാനമായ മനസ്ഥിതി വിശേഷമാണ് കെനോസിസ് എന്ന പദത്തിലൂടെ നിർദ്ദേശികപ്പെടുന്നത്. യേശുക്രിസ്തുവിൻ്റെ ജീവിതത്തിലും പ്രബോധനത്തിലും അപ്പസ്തോല പ്രമുഖനായ സെൻ്റ് പോളിൻ്റെ ജീവിതത്തിലും വ്യക്തമായി കാണുന്ന ഈ പ്രതിഭാസത്തിൻ്റെ സമ്യക്കായ ഒരു ചിത്രീകരണം ഇതിൽ നിന്നും ലഭിക്കും.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കെനോസിസ് ഒരു ക്രൈസ്തവ ഭാഷ്യം
- രചയിതാവ്: J. Pathrapankal
- പ്രസിദ്ധീകരണ വർഷം: 1976
- താളുകളുടെ എണ്ണം: 74
- സ്കാൻ ലഭ്യമായ ഇടം: കണ്ണി