1976 – ൽ വടവാതൂർ സെൻ്റ് തോമസ് സെമിനാരിയിൽ നിന്നും പ്രസിദ്ധീകരിച്ച, സീറോ മലബാർ കുർബ്ബാന പാട്ടുകളുടെ ഒരു സംഗ്രഹം ആയ ഗാനധാര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തിരുകർമ്മങ്ങൾക്കുപയോഗിക്കാവുന്ന ഏകദേശം 295 ഗാനങ്ങൾ ക്രമീകരിച്ചിട്ടുള്ള ഈ പുസ്തകം വ്യക്തികളുടേയും സമൂഹങ്ങളുടേയും മനസ്സുകളെ സ്വർഗ്ഗീയതയുടെ ഉദാത്തതയിലേക്കു ഉയർത്തുമെന്നത് ഉറപ്പാണ്.
വിശുദ്ധകുർബ്ബാനയിൽ ആരാധനക്രമകാലങ്ങൾക്കൊത്ത് മാറി വരുന്ന സങ്കീർത്തനങ്ങളും കാഴ്ച്ച വയ്പ്പ് പ്രാർത്ഥനകളും ഇതിൽ ഗാനരൂപത്തിലാക്കിയിട്ടുണ്ട്.
വിവിധ ആരാധനക്രമഗ്രന്ഥങ്ങളിൽ നിന്ന് ചില ഗാനങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: ഗാനധാര
- പ്രസിദ്ധീകരണ വർഷം: 1976
- താളുകളുടെ എണ്ണം: 196
- അച്ചടി: M.M Press, Muvattupuzha
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി