1974 ൽ പ്രസിദ്ധീകരിച്ച വറുഗീസ് കാഞ്ഞിരത്തുങ്കൽ രചിച്ച വിശുദ്ധ ദേവസ്യാനോസ് എന്ന ജീവചരിത്ര കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രി. വ. 255 നോടടുത്ത് വിശുദ്ധന്മാരുടെ ജന്മനാടെന്ന് കീർത്തികേട്ട ഫ്രാൻസിൽ ജനിച്ച വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ ജീവചരിത്രകഥയാണ് ഈ പുസ്തകം. ക്രൈസ്തവസമൂഹം ആദരിക്കുന്ന വിശുദ്ധ ദേവസ്യാനോസ് സാർവ്വലൗകിക മദ്ധ്യസ്ഥനായ ഒരു മഹാസിദ്ധനാണ്. മൂന്നാം നൂറ്റാണ്ടിൻ്റെ ആരംഭഘട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസ്യാനോസ് ക്രൈസ്തവ ഹൃദയങ്ങളിൽ ഇന്നും സംപൂജിതനായും നവചൈതന്യ സംയുക്തനായും വർത്തിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വിശുദ്ധ ദേവസ്യാനോസ്
- രചന: വറുഗീസ് കാഞ്ഞിരത്തുങ്കൽ
- പ്രസിദ്ധീകരണ വർഷം: 1974
- പ്രസാധകർ : St. Joseph’s Press, Mannanam
- താളുകളുടെ എണ്ണം : 22
- സ്കാൻ ലഭ്യമായ ഇടം: കണ്ണി