1974 ൽ സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റി തയ്യാറാക്കിയ സീറോമലബാർ സഭയുടെ കുർബാനക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവിധ അവസരങ്ങളിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ തുടങ്ങിയ ആചാരാനുഷ്ടാനങ്ങളെ കുറിച്ച് വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: – സീറോമലബാർ സഭയുടെ കുർബാനക്രമം
- പ്രസിദ്ധീകരണ വർഷം: 1974
- പ്രസാധകർ: Syro-Malabar Liturgy Committee
- താളുകളുടെ എണ്ണം: 124
- അച്ചടി: K.C.M. Press, Kochi
- സ്കാൻ ലഭ്യമായ ഇടം: കണ്ണി