1973 ൽ പാലക്കാട് ഗവണ്മെൻ്റ് യു. പി. സ്കൂൾ എടത്തറ പ്രസിദ്ധീകരിച്ച സ്മരണികയിൽ സി. കെ. മൂസ്സത് എഴുതിയ മഹാകവി കുമാരനാശാനും പാലക്കാട് നഗരവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മഹാകവി കുമാരനാശാൻ്റെ ജന്മശതാബ്ധി ആഘോഷവേളയിൽ കവിയുടെ പൂർണ്ണകായ പ്രതിമ കേരള സർവ്വകലാശാല കാമ്പസ്സിൽ സ്ഥാപിക്കുകയും പാലക്കാട് ടൗൺഹാളിൽ കവിയുടെ ഛായാപടം അനാച്ഛാദനം ചെയ്യപ്പെടുകയും ഉണ്ടായി. ഈ അവസരത്തിൽ വീണപൂവ് പാലക്കാടു വെച്ച് എഴുതി തുടങ്ങിയതും, ശ്രീനാരായണഗുരുവിനെ ശുശ്രൂഷിച്ച് ആശാൻ കുറച്ചു നാൾ പാലക്കാട് താമസിച്ചതും ലേഖകൻ ഓർമ്മിക്കുന്നു. ആശാൻ കൃതികളിലെ പാലക്കാട് സ്വാധീനത്തെ കുറിച്ച് കണ്ടെത്തുകയാണ് ലേഖനത്തിൽ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മഹാകവി കുമാരനാശാനും പാലക്കാട് നഗരവും
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1973
- താളുകളുടെ എണ്ണം: 4
- സ്കാൻ ലഭ്യമായ ഇടം: കണ്ണി