1973 – ൽ പ്രസിദ്ധീകരിച്ച, ജോർജ്ജ്. ജെ. ആറ്റുപുറം എഴുതിയ കേരള സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതത്തിൽ സ്ഥാപിതമായ ക്രൈസ്തവസഭയുടെ ചരിത്ര പ്രാധാന്യമുള്ള ചില സംഭവങ്ങൾ അവയുടെ ആക്കവും തൂക്കവും അനുസരിച്ച് ഇതിൽ വിവരിച്ചിരിക്കുന്നു.ഭാഷയും ശൈലിയും, ലളിതവും ഹൃദ്യവും ആണ്.ക്രൈസ്തവസഭയുടെ ആരംഭം, വളർച്ച, നേട്ടങ്ങൾ, കോട്ടങ്ങൾ തുടങ്ങിയവ പഠിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു കെടാവിളക്കാണ്.
ക്രിസ്തുശിഷ്യനായിരുന്ന തോമാശ്ലീഹായെകുറിച്ചും അദ്ദേഹം സ്ഥാപിച്ച പള്ളികളേകുറിച്ചും ഈ ചെറു പുസ്തകത്തിൽ വിവരിക്കുന്നു. തോമാശ്ലീഹാക്കുശേഷമുള്ള സഭാ പ്രവർത്തനങ്ങളും പിന്നീട് രൂപികൃതമായ റീത്തുകളേയും കുറിച്ചും ഇതിൽ പറയുന്നുണ്ട്.
കേരള സഭാ ചരിത്രത്തിലെ ചില സ്മരണീയ തീയതികളും ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: കേരള സഭാചരിത്രം
- പ്രസിദ്ധീകരണ വർഷം: 1973
- താളുകളുടെ എണ്ണം: 44
- അച്ചടി: Mar Louis Memmorial Press
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി