1973 ൽ ബാംഗളൂരിലെ സെൻ്റ്. ആൻ്റണീസ് സന്യാസ സഭയിലെ ഫ്രാൻസിസ്കൻ വിദ്യാർത്ഥികൾ പുറത്തിറക്കിയ Bona Ventura എന്ന ആനുകാലികത്തിൻ്റെ ( Volume XIV) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ലേഖനങ്ങൾക്ക് കയ്യെഴുത്തിലുള്ള തലക്കെട്ടുകളാണ് നൽകിയിരിക്കുന്നത്. കാർട്ടൂൺ ചിത്രങ്ങളും ഉണ്ട്. ഫ്രാൻസിസ്ക്കൻ ആശ്രമ ജീവിതവും, മതപരവും, സാമൂഹ്യപരവുമായ പഠനങ്ങളും ലേഖനങ്ങളുമൊക്കെയാണ് ഈ ആനുകാലികത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: Bona Ventura
- പ്രസിദ്ധീകരണ വർഷം: 1973
- താളുകളുടെ എണ്ണം: 120
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി