19732 ൽ പ്രസിദ്ധീകരിച്ച Bishop Mathew Pothanamuzhi – Sapthathi Souvenirഎന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കോതമംഗലം രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാത്യു പോത്തനാമുഴിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയതാണ് ഈ സ്മരണിക. ബിഷപ്പിനെകുറിച്ചും, രൂപതയെ കുറിച്ചുമുള്ള ലേഖനങ്ങൾ, രൂപതയുടെ സാമൂഹിക വിദ്യഭ്യാസ, ആതുരസേവന മേഖലയിലെ പ്രവർത്തനങ്ങൾ, പുരാതന ദേവാലയങ്ങളുടെ ചിത്രങ്ങളും ചരിത്രവും തുടങ്ങിയ വിവരങ്ങളാണ് സ്മരണികയിലെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: Bishop Mathew Pothanamuzhi – Sapthathi Souvenir
- പ്രസിദ്ധീകരണ വർഷം: 1973
- താളുകളുടെ എണ്ണം: 170
- സ്കാൻ ലഭ്യമായ ഇടം: കണ്ണി